- Get link
- X
- Other Apps
- Get link
- X
- Other Apps
ആപ്പിളിന്റെ ആരോഗ്യഗുണങ്ങൾ. ആപ്പിളിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
ആപ്പിൾ എന്നത് നല്ല ആരോഗ്യത്തിനുള്ള ഒരു പോഷകസമ്പുഷ്ടമായ പഴമാണ്. ഇത് നിരവധി അവശ്യ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. എന്നാൽ ഏത് ശരിയായ രീതിയിൽ കഴിക്കുമ്പോഴേ അതിന്റെ ഏറ്റവും നല്ല ഗുണങ്ങൾ ലഭിക്കൂ. ആപ്പിളിന്റെ പ്രധാന ഗുണങ്ങളും അനുയോജ്യമായ ഉപയോഗരീതിയും കൂടുതൽ അളവിൽ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങളും ചുവടെ എഴുതിയിട്ടുണ്ട്.
1. തടി കുറയ്ക്കാൻ സഹായിക്കുന്നു
കുറഞ്ഞ കലോറിയുള്ള ആപ്പിൾ അഹാരത്തിൽ ഉൾപ്പെടുത്തിയാൽ അമിതഭക്ഷണം ഒഴിവാക്കാനും തടി കുറയ്ക്കാനും സഹായാകമാകുന്നു
2. കരൾ ശുദ്ധീകരണത്തിന് സഹായിക്കുന്നു
ആപ്പിളിലെ ചില ഘടകങ്ങൾ കരളിലെ വിഷാംശങ്ങൾ [toxins]നീക്കം ചെയ്യാൻ സഹായകമാകുന്നു
3 ഹൃദയാരോഗ്യത്തിന് നല്ലത്
ആപ്പിളിലെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകമാകുന്നു ഇത് കോളസ്‌ട്രോൾ നിയന്ത്രിക്കുകയും രക്തസമ്മർദ്ദം കുറഞ്ഞ നിലയിൽ നിലനിർത്തുകയും ചെയ്യുന്നു.
4. അസ്ഥികളെ ശക്തിപ്പെടുത്തുന്നു
ആപ്പിളിലെ കാൽസ്യം, ബോറോൺ [Boron]അസ്ഥികളുടെ ഉറപ്പിന് സഹായിക്കുന്നു. ഇത് ഒസ്റ്റിയോപോറോസിസ് (Osteoporosis) പോലുള്ള അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
5. പ്രമേഹ നിയന്ത്രണം
ആപ്പിളിലെ ഫൈബർ & പോളിഫിനോളുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു . ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായകമാകുന്നു
6. ചർമ്മ സൗന്ദര്യത്തിനും ആരോഗ്യമുണ്ടാക്കുന്നതിനും
വിറ്റാമിൻ C & A അടങ്ങിയ ആപ്പിൾ ചർമ്മത്തിന് തിളക്കം നൽകുകയും ചർമത്തിന് ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു.
7. ക്യാൻസർ പ്രതിരോധം
ആപ്പിളിലെ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ദേഹത്ത് അണുബാധകൾ തടയുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യാൻ സഹായകമാണ്.
8. മസ്തിഷ്‌കാരോഗ്യം ശക്തിപ്പെടുത്തുന്നു
ആപ്പിളിലെ ക്വെർസിറ്റിൻ [Quercetin]പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും അൾസൈമേഴ്സ് [Alzheimer’s]പോലുള്ള രോഗങ്ങൾ തടയുകയും ചെയ്യുന്നു.
9. ദന്താരോഗങ്ങൾ തടയുന്നു
ആപ്പിള്‍ ചവയ്ക്കുമ്പോൾ വായിലെ ബാക്ടീരിയ നിയന്ത്രിക്കുകയും പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
10. ദഹനശേഷി മെച്ചപ്പെടുത്തുന്നു
ഫൈബർ സമൃദ്ധമായ ആഹാരങ്ങൾ ദഹനത്തെ മെച്ചപ്പെടുത്തുന്നു. ആപ്പിൾ പ്രോബയോട്ടിക് തത്ത്വങ്ങൾ അടങ്ങിയതിനാൽ ഗുഡ് ബാക്ടീരിയ വർദ്ധിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
എത്ര അളവിൽ ആപ്പിൾ കഴിക്കണം?
ഒരു ദിവസം 1-2 ആപ്പിൾ കഴിക്കുന്നശീലം നല്ലതാകുന്നു
കൂടുതൽ ആപ്പിൾ കഴിക്കുമ്പോൾ കൽസ്യം,മറ്റ് പോഷകങ്ങൾ ശരീരത്തിൽ അളവിൽ കൂടുതൽ എത്തുന്നു. ഇത് ആമാശയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
ആപ്പിളിലെ ഫ്രക്ടോസ് (Fructose) അമിതമായി കഴിച്ചാൽ വയറിളക്കം & ഗാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാകാം.
പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം
ആപ്പിളിൽ ചെറിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. കൃത്യമായ അളവിൽ മാത്രം പ്രമേഹരോഗികൾ കഴിക്കണം.
ദന്തരോഗം സാധ്യത
ആപ്പിളിലെ പഞ്ചസാരയും ആസിഡും ദന്തക്ഷയത്തിന് കാരണമാകാം. ആപ്പിൾ കഴിച്ചതിന് ശേഷം വെള്ളം കഴിക്കുകയോ പല്ല് കഴുകുകയോ ചെയ്യുന്നത് നല്ലതാണ്.
അലർജി സാധ്യത
ചില ആളുകൾക്ക് ആപ്പിളിനോട് അലർജി ഉണ്ടാകാം. പ്രത്യേകിച്ച് ഓറൽ അലർജി സിണ്ട്രോം (Oral Allergy Syndrome) ഉള്ളവർ ശ്രദ്ധിക്കണം.
ആപ്പിളിന്റെ ബീജം (Seed) കഴിക്കരുത്
ആപ്പിളിന്റെ കുരുവിൽ സയാനൈഡ് (Cyanide) അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ ബീജങ്ങൾ ദഹനം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയുമാണ്.
ആപ്പിൾ കഴിക്കേണ്ടതിന്റെ ശരിയായ സമയം
രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഉച്ചഭക്ഷണത്തിനുമുമ്പ് കഴിക്കുകയോ ഉച്ചഭക്ഷണത്തിന് ശേഷം 1-2 മണിക്കൂർ കഴിഞ്ഞ് കഴിക്കുകയോ ചെയ്യാം.
കാലി വയറ്റിൽ വൈകുന്നേരം, രാത്രിയിൽ കഴിക്കരുത്:
ഇത് അമിത ആസിഡിറ്റി ഉണ്ടാക്കാനും ദഹന പ്രശ്നങ്ങൾ വരാനും സാധ്യതയുണ്ട്.
കുറിപ്പ്
"An apple a day keeps the doctor away "
ആപ്പിൾ ഒരു പ്രകൃതിദത്ത പോഷക കലവററയാണ് . എന്നാൽ ശരിയായ രീതിയിൽ കഴിക്കുമ്പോഴേ അതിന്റെ ഗുണം ലഭിക്കൂ. ശരിയായ അളവിൽ മാത്രം ആപ്പിൾ കഴിച്ച് ആരോഗ്യം സംരക്ഷിക്കാം! മാർകെറ്റിൽ ലഭിക്കുന്നത് രാസ പ്രയോഗം നടത്തിയ ആപ്പിളുകളാണ് മിക്കതും. ഓർഗാനിക് ആപ്പിൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന കർഷകരോട് ഡയറക്റ്റ് വാങ്ങുക.
മാർകെറ്റിൽ ലഭിക്കുന്ന കീടനാശിനി തളിച്ച ആപ്പിളുകളാണ് ലഭിക്കുന്നതെങ്കിൽ തൊലി കളഞ്ഞു കഴിക്കാം പക്ഷെ പോഷകങ്ങൾ കുറയും ഇതിനു പരിഹാരമായിട്ട് ഒരു ലിറ്റർ വെള്ളത്തിൽ acv ചേർക്കുക [ ആപ്പിൾ സിഡർ വിനാഗിരി ]. 10-15 മിനുട്ട് ഈ മിഷ്രിതത്തിൽ ആപ്പിൾ മുക്കിവെക്കുക. ശേഷം ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാം
ഇത് വഴി 80-90% രാസ ദ്രവ്യം നീക്കം ചെയ്യാൻ സാധ്യമാണ്.
അല്ലെങ്കിൽ ബാക്കിംഗ് സോഡാ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചേർത്ത് 10-15 മിനുട്ട് ആപ്പിൾ മുക്കിവച്ചു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി എടുക്കുക ഇത് ആഴത്തിൽ പതിഞ്ഞ രാസ ദ്രവ്യങ്ങൾ നീക്കാൻ സഹായകമാകുന്നു
വേറൊരു വഴി ഉപ്പുവെള്ളത്തിൽ കഴുകുക എന്നതാകുന്നു ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പു ചേർത്ത് ഈ മിഷ്രിതത്തിൽ ആപ്പിൾ ഇറക്കിവെക്കുക ഇതും രാസ പ്രയോഗം നീക്കാൻ സഹായകമാകുന്നു...
നിങ്ങൾ എന്റെ ഈ content വായിച്ചതിനു ശേഷം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക
നല്ലൊരു ഹെൽത്ത് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
- Get link
- X
- Other Apps
Comments
Post a Comment